ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വേണ്ടെന്നും പേപ്പർ ബാലറ്റ് സമ്പ്രദായും തിരികെ കൊണ്ടുവരണം എന്നും ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് പുതിയൊരു ജനമുന്നേറ്റം വളർന്നു വരികയാണ് എന്ന വിവരം മാധ്യമങ്ങൾ അറിഞ്ഞിട്ടില്ല ഇതുവരെ. അതിനാൽ തന്നെ 140 കോടി ഇന്ത്യക്കാരിൽ പലരും ഇക്കാര്യം അറിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കുന്ന വിധം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടത്താമെന്ന കണ്ടെത്തലുകളെ തുടർന്നാണ് ഇവിഎം മെഷീനുകൾ പിൻവലിക്കണമെന്ന് ആവശ്യമുയർത്തി സമരം ആരംഭിച്ചത്. ഫെബ്രുവരി 1 ന് ഈ ആവശ്യമുന്നയിച്ചു കൊണ്ട് ആയിരക്കണക്കിനാളുകൾ പാർലമെൻ്റിലേക്ക് മാർച്ച് നടത്തി. പാർലമെൻ്റിന് സമീപമെത്താൻ പൊലീസ് അനുവദിച്ചില്ല. അതിനാൽ അധികം ദൂരെയല്ലാതെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത സമരം പക്ഷെ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ അറിഞ്ഞില്ല. ഇതു സംബന്ധിച്ച വാർത്തകൾ മുഖ്യധാര മാധ്യമങ്ങളിൽ വന്നുമില്ല. ഓൾഡ് ഗോൾഡ് മാധ്യമങ്ങൾ തമസ്കരിച്ചുവെങ്കിലും നവ മാധ്യമങ്ങളിലൂടെ വിഷയം ജനശ്രദ്ധ നേടിക്കൊണ്ടിരിക്കയാണ്. പ്രൊഫ.ഭാനുപ്രതാപ് മേഹ്ത, മെഹ്മൂദ് പ്രാച്ച തുടങ്ങിയവർ നേതൃത്വം നൽകുന്ന ഈ മുന്നേറ്റത്തോട് കൂടുതൽ സംസ്ഥാനങ്ങളിലെ ജനങ്ങൾ സഹകരിച്ചു തുടങ്ങിയിരിക്കുകയാണ്. അധികം വൈകാതെ ഇത് വലിയ പ്രസ്ഥാനമായി ശക്തി പ്രാപിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനായി മൂന്ന് ആവശ്യങ്ങളാണ് പ്രക്ഷോഭകാരികൾ മുന്നോട്ടു വെക്കുന്നത്.
1. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ മോദി രാജി വെക്കുകയും രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും ചെയ്യുക.
2. നിലവിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷനെ പുനഃസംഘടിപ്പിക്കുക.
3. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരിക. ഫെബ്രുവരി 13 മുതൽ വീണ്ടും കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയാണ്. അതോടൊപ്പം വോട്ടിങ് മെഷീനെതിരെയും സമരം ശക്തമാകും. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരും ഈ സമരത്തിലേക്ക് എത്തുന്നുണ്ട്. ഇന്ത്യയിൽ ഇവിഎം മെഷീൻ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് കോൺഗ്രസ് ഭരണകാലത്താണ് നടപ്പിലാക്കിയത്. ഭസ്മാസുരന് വരം കൊടുത്തത് പോലെയായി കോൺഗ്രസിന് ഇവിഎം. കോൺഗ്രസിൻ്റെ ഭരണം ഉണ്ടായിരുന്ന അക്കാലത്ത് സത്യസന്ധമായ ഉപയോഗം മെഷിൻ്റെ വിശ്വാസ്യത വർധിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അവിശ്വസ്തരായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അട്ടിമറി താൽപര്യക്കാരും അധികാര കേന്ദ്രങ്ങളിൽ പിടിമുറുക്കുകയും കോൺഗ്രസിനെതിരെ നീക്കമാരംഭിക്കുകയും ചെയ്തു എന്നത് വ്യക്തമാകും വിധമാണ് കാര്യങ്ങൾ ചെന്നെത്തിയിട്ടുള്ളത്. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ഇവിഎം സംശയത്തിൻ്റെ നിഴലിലാണ്. സമീപകാലത്തെ ബിജെപിയുടെ ഏകപക്ഷീയമായ വിജയങ്ങൾ വോട്ടിങ് മെഷീൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധമായി. മാത്രമല്ല ഇവിഎം മെഷീനിൽ കൃത്രിമം നടത്താമെന്ന പഠനങ്ങളും പുറത്തു വരികയും ഡമോൺസ്ട്രേഷനുകൾ നടക്കുകയും ഉണ്ടായിട്ടുണ്ട്. ഇവിഎം മെഷീൻ്റെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട പാർട്ടി കോൺഗ്രസാണ്. ഇര ഇന്ത്യയിലെ വോട്ടർമാരും. ആധുനിക പരിഷ്കൃത വികസിത ജനാധിപത്യ രാഷ്ട്രങ്ങളിൽ ഒന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കാറില്ല എന്ന വസ്തുതയും ശ്രദ്ധിക്കേണ്ടതാണ്. അവിടെല്ലാം തന്നെ പേപ്പർ ബാലറ്റാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
The media in India did not know that the EVM Hatao movement was happening!